Sunday, April 28, 2024
keralaNews

ഈരാറ്റുപേട്ടയില്‍ നാലുവയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം ;ഈരാറ്റുപേട്ടയില്‍ കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണ് നാലുവയസ്സുകാരന്‍ മരിച്ചു. കോമക്കാടത്ത് ജവാദിന്റെ മകന്‍ അഹ്‌സന്‍ അലി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഗേറ്റ് ഇളകി അഹ്‌സനിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.