Friday, May 3, 2024
keralaNews

യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍ ….

തിരുവനന്തപുരം കല്ലമ്പലത്ത് യുവതിയെ കഴുത്തുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി.കല്ലമ്പലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭര്‍ത്താവിന്റെ വീട്ടിലെ ബാത്റൂമില്‍ കഴുത്തു മുറിഞ്ഞു മരിച്ച നിലയില്‍ കണ്ടത്. ഒന്നര മാസം മുന്‍പായിരുന്നു വിവാഹം.കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.