Sunday, May 5, 2024
keralaLocal NewsNews

ശബരിമല തീർത്ഥാടനം ;എരുമേലിയിൽ അപകടകെണിയൊരുക്കി നടപ്പാതയിലെ കുഴികൾ 

എരുമേലി: ശബരിമല തീർത്ഥാടനത്തിനായി എരുമേലിയിൽ എത്തുന്ന ആയിരക്കണക്കിന് അയ്യപ്പന്മാർക്കും -നാട്ടുകാർക്കും അപകടകെണിയൊരുക്കി നടപ്പാത.ഏറ്റവുമധികം തീർത്ഥാടകർ സഞ്ചരിക്കുന്ന എരുമേലി വലിയ അമ്പലത്തിന്റെ മുൻ വശത്തെ പോലിസ് കൺട്രോൾ റൂമിന് തൊട്ടു താഴെയുള്ള നടപ്പാതയാണ് രണ്ട്  ഭാഗം വലിയ കുഴിയായി തുറന്ന് കിടക്കുന്നത്. താവളം താത്ക്കാലിക ആശുപത്രിയിലേക്ക് കയറുന്ന വഴിയുടെ ഇരുവശത്തുമുള്ള നടപ്പാതയാണിത്.നടപ്പാതയിൽക്കൂടി നടന്നു വരുന്നവരുടെ ശ്രദ്ധ അല്പം ഒന്ന് തെറ്റിയാൽ നടപ്പാതയിലെ കുഴിയിൽ വീഴുമെന്ന അവസ്ഥയാണുള്ളത്.കെ എസ് ആർ റ്റി സി ജംഗഷന്  സമീപം നടപ്പാത തീരുന്ന സ്ഥലത്തെ
കുഴിയുമാണ് അപകടകെണിയായിരിക്കുന്നത്.ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച നടപ്പാതയുടെ നിർമ്മാണത്തിനെതിരെ വ്യാപകമായ പരാതികൾ നിലനിൽക്കുമ്പോഴാണ് നടപ്പാതയിലെ ഈ കുഴികൾ  ജീവന്  ഭീഷണിയാകുന്നത്.ശബരിമല തീർത്ഥാടനത്തിന് മുമ്പ് എല്ലാ സൗകര്യവും ഒരുക്കുമെന്ന് പറയുന്ന ബന്ധപ്പെട്ട വകുപ്പും – അത്  കേട്ട ഉന്നതാധികാരികളും  ഈ കുഴി ഇനിയെങ്കിലും ഒന്ന് കാണണമെന്നാണ് യാത്രക്കാർ പറയുന്നത്.