Tuesday, May 21, 2024
keralaNews

കാട്ടുതീ; ജാഗ്രത നിര്‍ദേശങ്ങള്‍

വനമേഖലകളോട് ചേര്‍ന്ന് താമസിക്കുന്നവരും വനാധിഷ്ടിത ഉപജീവനം നടത്തുന്നവരും കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കാട്ടിലേക്ക് തീപ്പൊരി വീഴുന്ന തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുക. വിറകടുപ്പ് കത്തിക്കുമ്‌ബോഴും, ചവര്‍ കത്തിക്കുമ്‌ബോഴും തീ പൂര്‍ണമായും കെട്ടടങ്ങി എന്നുറപ്പു വരുത്തുക. വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ തങ്ങളുടെ അതിരുകളില്‍ 1 മീറ്റര്‍ വീതിയില്‍ എങ്കിലും വൃത്തിയാക്കി സൂക്ഷിക്കുക. വനവിഭവ ശേഖരണത്തിന് പോകുന്നവര്‍ കാടിന് തീയിടുന്ന നടപടികളില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ തീ പടരുന്നതായി കണ്ടാല്‍ ഉടനടി വനം വകുപ്പിനെയോ ഫയര്‍ ഫോഴ്‌സിനെയോ വിവരം അറിയിക്കുക.

തീ കത്തിത്തുടങ്ങുന്ന സമയത്ത് തന്നെ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ തീ അണയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. കാട്ടുതീ കാടിനു മാത്രമല്ല നാടിനും വല്യ ആപത്താണെന്നു തിരിച്ചറിയുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ (State Heat Action Plan) https://sdma.kerala.gov.in/heat-action-plan/ ലിങ്കില്‍ ലഭ്യമാണ്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്നുള്ള വിവരങ്ങളും ഉഷ്ണകാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള പൊതുവിവരങ്ങളും ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.