Tuesday, May 14, 2024
indiaNews

സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല; ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി

ദില്ലി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും സ്വവര്‍ഗ വിവാഹത്തിന് സാധുത നല്‍കുന്നതിനെ എതിര്‍ത്തു. ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് കൗളും മാത്രമാണ് ഹര്‍ജികളെ അനുകൂലിച്ചത്. ജ.ഹിമ കോലി, ജ. രവീന്ദ്ര ഭട്ട്, ജ. നരസിംഹ എന്നിവരാണ് ഹര്‍ജികളെ എതിര്‍ത്തത്.
3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറയുന്നത്.                                                                                                                                        വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്. എല്ലാ ജഡ്ജിമാര്‍ക്കും വിഷയത്തില്‍ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാല്‍ നാല് വിധികളാണ് ഹര്‍ജികളിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നഗരങ്ങളില്‍ താമസിക്കുന്നവരെല്ലാം വരേണ്യരല്ല. വിവാഹം സ്ഥിരതയുള്ളതാണെന്ന് വാദിക്കാനാവില്ല. അത്തരം പ്രസ്താവനകള്‍ തെറ്റാണ്. ഇത് തുല്യതയുടെ കാര്യമാണ്. സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നു.                                                                                                                                                                                                വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിച്ച് ജസ്റ്റിസ് എസ്‌കെ കൗള്‍ രംഗത്തെത്തി. എന്നാല്‍ ഇരുവരോടും ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിപ്പ് പ്രകടിപ്പിച്ചു.                                                                                                    വിവാഹങ്ങള്‍ ആചാരങ്ങള്‍ പ്രകാരമുള്ള വ്യവസ്ഥയാണെന്നും വിവിധ വ്യക്തി നിയമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടെന്നും ജ. രവീന്ദ്ര ഭട്ട് വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ട്രാന്‍സ് വ്യക്തികള്‍ക്കും വിവാഹം കഴിക്കാനുള്ള അവകാശമുണ്ടൈന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാമൂഹിക പരമായ മാറ്റങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യം വിധി പ്രസ്താവം വായിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്പെഷ്യല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്ന് അറിയിച്ചു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ലെന്നും അതിനാല്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യല്‍ മാര്യേജ് ആക്റ്റിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യതക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങളെ ജസ്റ്റിസ് കൗളും അംഗീകരിച്ചു.