Friday, May 3, 2024
indiaNewspolitics

തൃണമൂല്‍ മുന്‍ എംഎല്‍എ മിതാലി റോയ് ബിജെപിയില്‍ ചേര്‍ന്നു

ജല്‍പായ്ഗുരി:  ധുപ്ഗുരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മുന്‍ എംഎല്‍എ മിതാലി റോയ് ബിജെപിയില്‍ ചേര്‍ന്നു. ധുപ്ഗുരി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം അവശേഷിക്കെയാണ് മിതാലി റോയ് ബിജെപിയില്‍ ചേര്‍ന്നത്.                                                                      ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, ജല്‍പായ്ഗുരി എംപി ജയന്ത റോയ്, ദബ്ഗ്രാം – ഫുല്‍ബാരി എംഎല്‍എ ശിഖ ചാറ്റര്‍ജി, ബിജെപി ജില്ലാ പ്രസിഡന്റ് ബാപി ഗോസ്വാമി എന്നിവരുടെ സാന്നിധ്യത്തിലാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധുപ്ഗുരിയില്‍ നിന്ന് ടിഎംസി ടിക്കറ്റില്‍ വിജയിച്ച മിതാലി റോയ്, 2021ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബിഷ്ണു പദ റോയിയോട് പരാജയപ്പെട്ടിരുന്നു. ജൂലൈ 25ന് ബിഷ്ണു പദ റോയി മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ചയാണ് ഫലപ്രഖ്യാപനം.