Sunday, April 28, 2024
keralaLocal NewsNews

എരുമേലിയില്‍ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച കേസിലെ പ്രതി കീഴടങ്ങി

എരുമേലി: ബസില്‍ കയറുന്നതിനിടെ വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സ്വകാര്യ ബസിലെ ജോലിക്കാരനായ സേതുവിനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. സംഭവത്തില്‍ തലയ്ക്കടിച്ചയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് നേരത്തെ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിക്കേറ്റ സേതുവിനെതിരെ പോലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയും ഇന്നലെ റിമാന്റും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് കേസിലെ പ്രതി.ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ കീഴടങ്ങിയത് .കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റില്‍ വെച്ചായിരുന്നു സേതുവിനെ യുവാവ് ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചത്.എരുമേലി എരുത്വാപ്പുഴ സ്വദേശി സേതു (അച്ചു – 22)വിനാണ് തലയ്ക്ക് പരിക്കേറ്റത്. പ്രതിയെ അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എരുമേലി എസ്.എച്ച്. ഒ വി.വി അനില്‍കുമാര്‍ പറഞ്ഞു.