Friday, May 3, 2024
keralaNews

കുടയത്തൂരില്‍ ഉരുള്‍ പൊട്ടി മൂന്നു മരണം.

തൊടുപുഴ ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരില്‍ ഉരുള്‍ പൊട്ടി മൂന്നു മരണം. കുടയത്തൂര്‍ സംഗമം ജംഗ്ഷനിലാണ് ഉരുള്‍പൊട്ടല്‍. ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. സോമന്റെ അമ്മ തങ്കമ്മ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ്(4) എന്നിവരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്നു കണ്ടെത്തി. സോമന്‍, ഭാര്യ ഷിജി എന്നിവര്‍ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.കാണാതായവര്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ നടത്തുമെന്ന് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു. മനുഷ്യരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കും.