Thursday, May 16, 2024
HealthkeralaNews

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ …..

വിശ്രമമില്ലാത്ത ജോലി, ഉറക്കമില്ലായ്മ എന്നിങ്ങനെ തിരക്കുകളില്‍ അലയുമ്പോഴാണ് കണ്ണുകള്‍ ആ സൂചന തരുന്നത്; കണ്ണിനു ചുറ്റും കറുപ്പ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുകയും കൃത്യസമയത്ത് വിശ്രമിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്താല്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. അതോടൊപ്പം വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന ചില സൗന്ദര്യ വര്‍ധക മാര്‍ഗ്ഗങ്ങള്‍ കൂടി ശീലമാക്കിയാല്‍ കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താം.

കണ്ണുകള്‍ക്ക് നല്‍കാം മസാജ്

കണ്ണിനു ചുറ്റും വിരലുപയോഗിച്ച് മസാജ് ചെയ്താല്‍ രക്തയോട്ടം നന്നായി കൂടുകയും അതു വഴി കണ്ണിനു ചുറ്റുമുള്ള കറുപ്പും പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ചുളിവുകളും അകലുകയും ചെയ്യുന്നു.
കണ്ണിന് കുളിര്‍മയേകാന്‍ കോള്‍ഡ് കംപ്രസ്

ഐസ് ക്യൂബുകള്‍ നേരിട്ടോ കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞോ കണ്ണിനു ചുറ്റും മസാജ് ചെയ്യാം. വൃത്താകൃതിയില്‍ വേണം മസാജ് ചെയ്യാന്‍. കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതോടൊപ്പം കണ്ണിനു ചുറ്റും രക്തചംക്രമണം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.