Sunday, May 5, 2024
keralaNewsObituary

ബൈക്ക് അപകടം, 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ട് മരണം. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ ബൈപ്പാസില്‍ ആയിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്.