Thursday, May 2, 2024
Local NewsNews

എരുമേലിയില്‍ അയ്യപ്പഭക്തര്‍ക്ക് കുടിവെള്ളവുമായി പോലീസ്

എരുമേലി : തീര്‍ത്ഥാടക തിരക്കിനെ തുടര്‍ന്ന് എരുമേലിയില്‍ പിടിച്ചിട്ട നൂറു കണക്കിന് വാഹനങ്ങളിലെ അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളവുമായി പോലീസ് , ഇന്നലെ ഉച്ചകഴിഞ്ഞ് എരുമേലി – പമ്പ പാതയില്‍ എം ഇ എസ് കോളേജ് ജംഗഷന് സമീപം കിടന്ന വാഹനങ്ങളിലെ അയ്യപ്പഭക്തര്‍ക്കാണ് ജീപ്പില്‍ പോലീസ് കുടിവെള്ളവുമായി എത്തി വിതരണം ചെയ്തത് .                       

 

 

 

 

 

 

നടുറോഡില്‍ മണിക്കൂറുകളോളം കിടന്ന അയ്യപ്പഭക്തര്‍ക്ക് പോലീസിന്റെ കുടിവെളള വിതരണം വലിയ ആശ്വാസമാണ് ഉണ്ടാക്കിയത് . ആദ്യമായാണ് ഇത്തരത്തില്‍ പോലീസുകാര്‍ അയ്യപ്പ ഭക്തര്‍ക്ക് വെള്ളം വിതരണം ചെയ്യുന്നത് കാണുന്നതെന്നും നാട്ടുകാരും പറഞ്ഞു,