Thursday, May 2, 2024
Local NewsNews

എരുമേലിയില്‍ പോലീസ് ട്രെയിനികളെ ഇറക്കി

എരുമേലി: തീര്‍ത്ഥാടക തിരക്ക് മൂലം വാഹനങ്ങള്‍ പിടിച്ചിടുകയും, മണിക്കൂറുകളോളം നടുറോഡില്‍ പിടിച്ചിടുന്നതിനെതിരെ അയ്യപ്പന്മാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ട്രെയിനിംഗ് നടത്തിക്കൊണ്ടിരിക്കുന്ന പോലീസിനെ എരുമേലിയില്‍ ഇറക്കിയത് .

റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് പോലീസ് കോണ്‍സ്റ്റബിള്‍ വിഭാഗത്തില്‍ പെട്ട 100 പുരുഷ പോലീസുകാരെയാണ് ഇന്നലെ  വൈകിട്ട് ഇറക്കിയത് . തൃശൂര്‍ പോലീസ് അക്കാദമിയില്‍ ട്രയിനിംഗിലുള്ള കെ എ പി അഞ്ച് ബറ്റാലിയനില്‍പ്പെട്ടവരെയാണ് എരുമേലിയിലെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

ഇവരെ എരുമേലിയുടെ വിവിധ ഭാഗങ്ങളില്‍ ഡ്യൂട്ടിക്കായി പോസ്റ്റും ചെയ്തു. ഒരു ഡി വൈ എസ് പി , ഒരു സി ഐ 500 ലധികം മറ്റ് പോലീസുകാരും എരുമേലിയില്‍ ഡ്യൂട്ടിക്ക് നിലവിലുണ്ടെന്ന് പോലീസ് പറയുമ്പോഴാണ് ഇന്നലെ പുതുതായി ആര്‍ റ്റി പി സി പോലീസിനെക്കൂടി ഇറക്കിയത്.