Saturday, May 4, 2024
keralaLocal NewsNews

എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് അന്നദാനം തുടങ്ങി

എരുമേലി: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡ് എരുമേലിയില്‍ അന്നദാനം തുടങ്ങി. ഉച്ചക്ക് 12 മണി മുതലാണ് ക്ഷേത്രത്തിന് പിന്നിലായി ഒരുക്കിയിട്ടുള്ളേ കേന്ദ്രത്തിലാണ് അന്നദാന വിതരണം നടക്കുന്നത്. അന്നദാനം വിതരണോത്ഘാടനം ഡപ്യൂട്ടി ദേവസ്വം കമ്മീഷ്ണര്‍. ജി. ബൈജു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീലേഖ ജൂനിയര്‍ സൂപ്രണ്ട് മുണ്ടക്കയം, വിജയമോഹന്‍ അസി. എഞ്ചിനീയര്‍, സിപി സതീഷ് കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ എരുമേലി എന്നിവര്‍ പങ്കെടുത്തു.