Wednesday, May 8, 2024
keralaLocal News

എരുമേലിയില്‍ തെരുവ് നായ ശല്യം രൂക്ഷം

എരുമേലിയില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നു.കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരത്താണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.പത്തിലധികം നായകളാണ് ഇവിടെ അലഞ്ഞ് തിരിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെയാണ് തെരുവ് നായ ആക്രമിച്ചത്.രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്ന കാല്‍നടയാത്രക്കാരും,ഇരുചക്ര വാഹന യാത്രക്കാരും വളരെ ഭീതിലായിരിക്കുകയാണ്.തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.