Friday, May 3, 2024
keralaNews

എരുമേലിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഇരുട്ടില്‍; ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തില്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ തീര്‍ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി ഡിപ്പോ ഇരട്ടിയില്‍ തന്നെ. ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ പറയുമ്പോഴാണ് കെ എസ് ആര്‍ ടി സി ഉള്‍പ്പെടുന്ന പ്രദേശം ഇരുട്ടിലായിരിക്കുന്നത്.ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഡിപ്പോയ്ക്ക് മുന്നില്‍ സ്ഥാപിച്ച ഹൈമാക്‌സ് ലൈറ്റ് തെളിയിക്കുന്നതാണ് പ്രദേശത്തെ ഇരുട്ടിനെ പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.കെഎസ്ആര്‍ടിസി ഡിപ്പോ ഇരുട്ടില്‍ ആയതോടെ തീര്‍ഥാടകരാണ് ഏറെ ദുരിതത്തില്‍ ആയിരിക്കുന്നത്.പമ്പയിലേക്ക് പോകുന്നതിനായി ഏറെ നേരം കാത്തു നില്‍ക്കുന്ന തീര്‍ഥാടകര്‍ ബസ്സുകള്‍ വരുമ്പോള്‍ പിന്നാലെ ഓടുന്നതും വലിയ അപകടത്തിന് വഴിതെളിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു . കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തായി കണ്‍ട്രോള്‍റൂം, മോട്ടോര്‍ വാഹനവകുപ്പ്, പുണ്യം പൂങ്കാവനം ഓഫീസ് അടക്കം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരും ഇരുട്ടില്‍ തന്നെയാണ്.കെഎസ്ആര്‍ടിസിയും പരിസരവും ഇരുട്ടില്‍ ആയതോടെ ഇരുചക്ര വാഹന യാത്രക്കാര്‍ക്കും , ഓട്ടോക്കാര്‍ ക്കും, മറ്റു വലിയ വാഹനം യാത്രക്കാരും അപകടഭീതിയിലാണ്.കെഎസ്ആര്‍ടിസിയില്‍ അടിയന്തരമായി തെളിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു .