Friday, May 17, 2024
indiakeralaNews

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വസതിയില്‍ എത്തിച്ചു

ന്യൂഡല്‍ഹി; കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വീട്ടില്‍ എത്തിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു.റാവത്തിന്റെയും മധുലികയുടെയും ഭൗതികശരീരം 11 മുതല്‍ 1.30 വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് സേനാ കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും. പൂര്‍ണസേനാ ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങില്‍ വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.