Friday, May 17, 2024
keralaNews

കൊച്ചു മാളികപ്പുറത്തെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി; ഹോട്ടല്‍ അടച്ചു 

എരുമേലി: ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ എട്ട് വയസ്സുള്ള കൊച്ചു മാളികപ്പുറത്തെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. എരുമേലി റാന്നി റോഡില്‍ ദേവസം ബോര്‍ഡ് ഗ്രൗണ്ടിന് സമീപമുള്ള
താല്‍ക്കാലിക ഹോട്ടലില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഭക്ഷണം കഴിച്ചശേഷം ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് സംഘം പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി പോലീസ് എത്തി ഹോട്ടല്‍ അടപ്പിച്ചു. പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു . പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.