Friday, May 3, 2024
educationkeralaNews

റിസോഴ്സ് പേഴ്സണ്‍ ഒഴിവില്‍ അപേക്ഷിക്കാം

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ഒ.ആര്‍സി. പദ്ധതിയുടെ (ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) സംസ്ഥാനതല ഓഫീസിലേക്ക് റിസോഴ്സ് പേഴ്സണ്‍ തസ്തികയിലെ ഒരു ഒഴിവില്‍ അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായം 2021 മേയ് ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.wcd.kerala.gov.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.1477/2021