Friday, May 3, 2024
keralaNewspolitics

എന്‍സിപിയിലേക്കില്ലെന്ന് മാണി സി കാപ്പന്‍

എന്‍സിപിയിലേക്കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് വിടില്ല, ചര്‍ച്ചയും നടത്തിയിട്ടില്ല. എന്‍സിപി അധ്യക്ഷന്‍ പവാറിനെ കണ്ടിട്ടുണ്ടെന്നത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. യുഡിഎഫിനെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍ യുഡിഎഫ് വിടുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ശശീന്ദ്രനു പകരം മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി കാപ്പന് നല്‍കിയിട്ടുണ്ടെന്നായിരുന്നു വിവരം.