Tuesday, May 21, 2024
keralaNewsObituary

പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെയായിരുന്ന കാര്‍ മറിഞ്ഞത്

കാസര്‍കോട്: പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെ കാര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പേരാല്‍ കണ്ണൂര്‍ സ്വദേശി പരേതനായ അബ്ദുള്ളയുടെ മകന്‍ ഫര്‍ഹാസ് (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോള്‍ പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടയില്‍ കാര്‍ മറിഞ്ഞാണ് പരിക്കേറ്റത്. ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം.