Monday, May 6, 2024
educationkeralaNews

എം.ജി ബിരുദ ഏകജാലകം; ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.അലോട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസ് ഓണ്‍ലൈനായി അടച്ച് പ്രവേശനം ഓണ്‍ലൈനായി ഉറപ്പിക്കേണ്ടതും സ്ഥിരപ്രവേശം നേടുന്നവര്‍ അതാത് കോളേജുമായി ബന്ധപ്പെട്ട് സെപ്തംബര്‍ ഒന്നിന് വൈകീട്ട് നാലിനകം കോളേജധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് നിശ്ചിത കോളേജ് ഫീസ് അടച്ച് പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്.നിശ്ചിതഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്‌മെന്റ് കണ്‍ഫേം ചെയ്യാത്തവരുടേയും അലോട്‌മെന്റ് റദ്ദാക്കും.കോളേജുകള്‍ പ്രവേശനം സ്ഥിരപ്പെടുത്തിയതിന്റെ തെളിവായ കണ്‍ഫര്‍മേഷന്‍ സ്ലിപ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. കണ്‍ഫര്‍മേഷന്‍ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികള്‍ സര്‍വകലാശാല സ്വീകരിക്കില്ല.സെപ്തംബര്‍ രണ്ട് മുതല്‍ മൂന്നുവരെ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക...

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9495487914