Tuesday, April 30, 2024
keralaNewspolitics

എം എല്‍ എ സ്ഥാനം രാജിവയ്ക്കില്ല; എന്‍ സി പി ഇടതുമുന്നണിക്കൊപ്പം,പുതിയ പാര്‍ട്ടി നാളെ പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പന്‍

എന്‍ സി പി കേന്ദ്ര നേതൃത്വം ഇടതുമുന്നണിക്കൊപ്പമാണെന്ന് മാണി സി കാപ്പന്‍. ഇക്കാര്യം ഇന്നലെ രാത്രി അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവര്‍ എന്‍ സി പിയില്‍ തന്നെയുണ്ടെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.എം എല്‍ എ സ്ഥാനം രാജിവയ്ക്കില്ലെന്നും, തന്റെ കൂടെയുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഇന്ന് രാജിവയ്ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ പാര്‍ട്ടി നാളെ പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പന്‍ അറിയിച്ചു. പാര്‍ട്ടി പ്രഖ്യാപിച്ച് യു ഡി എഫ് ഘടകകക്ഷിയായി മുന്നണിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാപ്പന്റെ കൂടെയുള്ളവര്‍ നാളെ പാലായില്‍ യോഗം ചേരും.അതേസമയം മന്ത്രി എം എം മണി വാ പോയ കോടാലിയാണെന്നും, അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കാപ്പന്‍ മുന്നണിവിട്ട് പോയാല്‍ എല്‍ ഡി എഫിന് ഒന്നും സംഭവിക്കില്ലെന്നും പാലായില്‍ ജയിച്ചത് സി പി എമ്മിന്റെ സഹായത്തിലാണെന്നുമായിരുന്നു എം എം മണി കഴിഞ്ഞ ദിവസം പറഞ്ഞത്.