Monday, May 6, 2024
keralaNews

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡിനൊപ്പം ന്യൂമോണിയയും.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡിനൊപ്പം ന്യൂമോണിയയും. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ് സ്പീക്കറുള്ളത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി സ്പീക്കറെ ഐസിയുവിലേക്ക് മാറ്റിയത്.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ള ആളായതിനാലാണ് ശ്രീരാമകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 10 നാണ് സ്പീക്കര്‍ക്ക് കോവിഡ് പോസിറ്റീവ് ആയത്.