Tuesday, April 30, 2024
indiaNewsObituaryUncategorized

ഹിജാബ് വിവാദം: വിധി ഓരാഴ്ചയ്ക്കകമെന്ന് ചീഫ് ജസ്റ്റിസ്

ബംഗളുരു: ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം പുരോഗമിക്കുന്നു. എന്നാല്‍ എന്തുസംഭവിക്കുമെന്ന കാര്യത്തില്‍ ആകാംഷയിലാണ് രാജ്യം. വാദപ്രതിവാദങ്ങള്‍ എങ്ങനെ വിധിയെ സ്വാധീനിക്കും.

വാദപ്രതിവാദം അതിന്റെ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. രാജ്യം ഉറ്റുനോക്കുന്ന വിധി ഒരാഴ്ചയ്ക്കകം ഏത് സമയത്തും സംഭവിക്കാമെന്ന് കര്‍ണാടക ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം വാദം പൂര്‍ത്തീകരിക്കുമെന്നും വിധി പ്രസ്താവം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കിപ്രധാനമായും അഞ്ച് പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് വാദം പുരോഗമിക്കുന്നത്. അതില്‍ പ്രധാനം രാജ്യത്ത് ഹിജാബ് നിരോധിച്ചിട്ടില്ലെങ്കിലും എവിടെയും അത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നതാണ്. മറ്റൊന്ന് ഹിജാബ് മതപരമായി നിര്‍ബന്ധമാണോയെന്നാണ്.  കര്‍ണാടകയിലെ ഉഡുപ്പിയില്‍ അവസാനിപ്പിക്കാവുന്ന ഹിജാബ് വിഷയം രാജ്യവ്യാപകമാക്കാന്‍ ഇവര്‍ ശ്രമങ്ങള്‍ നടത്തി.

പരീക്ഷയല്ല, മതമാണ് പ്രധാനമെന്ന് വിദ്യാര്‍ത്ഥിനികളെ കൊണ്ട് പറയിപ്പിക്കുകയും വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിക്കുകയും ചെയ്തുകൊണ്ട് മതമൗലിക വാദത്തെ പ്രോത്സാഹിപ്പിച്ചു. വിദ്യാലയങ്ങള്‍ മതംതലയ്ക്കുപിടിച്ച വിദ്യാര്‍ത്ഥികളാല്‍ അസ്വസ്ഥതപ്പെടുന്നതും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ഹിജാബിനെതിരെ കാവി ഷാളുമായി എതിര്‍ സമരവും ക്യാംപസുകളില്‍ ഉണ്ടായി. രാജ്യത്തിനകത്തും പുറത്തും കര്‍ണാടകയിലെ ഹിജാബ് വിവാദം കത്തിപ്പടര്‍ന്നു. പാകിസ്താന്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ ഇന്ത്യയിലെ ഹിജാബ്

വിഷയത്തില്‍ അഭിപ്രായം പറഞ്ഞു. ഇങ്ങനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഹിജാബ് വിഷയം അതിന്റെ നിര്‍ണായക് ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒരാഴ്ചയ്ക്കകം ഏത ദിവസവും വിധിയുണ്ടാകുമെന്ന സൂചനയാണ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കുന്നത്.