Thursday, May 2, 2024
keralaNews

എംഡിഎംഎ മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട് മയക്കുമരുന്ന് വേട്ടയില്‍ എംഡിഎംഎയുടെ മൊത്ത വില്‍പ്പനക്കാരില്‍ ഒരാള്‍ പിടിയില്‍. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നായന്മാര്‍ മൂലയില്‍ നിന്നും അബ്ദുല്‍ മുനവ്വര്‍ എന്ന ആളാണ് പിടിയിലായത്.

പ്രതിയുടെ പക്കല്‍ നിന്നും 11 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം എംഡിഎംഎ ഉപയോഗിക്കുന്ന മുഹമ്മദ് സാജിദ് പുളിക്കൂര്‍, യാസര്‍ അറഫാത് ഇസത് നഗര്‍, മുഹമ്മദ് സുഹൈല്‍ ചേരാന്‍കൈ, ആസിഫ് നെല്ലിക്കട്ടെ, മുഹമ്മദ് ഹുസൈന്‍ പന്നിപ്പാറ എന്നിവരെ പിടികൂടി കേസെടുത്തിട്ടുണ്ട്.