Wednesday, May 15, 2024
indiaNews

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ; വോട്ടിങ് പുരോഗമിക്കുന്നു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടിങ് വോട്ടിങ് പുരോഗമിക്കുന്നു. 9.30 വരെയുള്ള കണക്കനുസരിച്ച് 17.19 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഏഴ് മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു.43 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. 14,480 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടിങ് നടക്കുന്നത്. 306 സ്ഥാനാര്‍ഥികളാണ് 43 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്. ഇതില്‍ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ച് ഘട്ടത്തിലും കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.ബിജെപിയുടെ ദേശിയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, ത്രിണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ജ്യോതിപ്രിയൊ മാലിക്ക്, ചന്ദ്രിമ ഭട്ടാചാര്യ, സിപിഎം നേതാവായ തന്മയ് ഭട്ടാചാര്യ എന്നിവര്‍ ജനവിധി തേടും. ഇവര്‍ക്ക് പുറമെ ബരക്ക്പൂരില്‍ സിനിമ സംവീധായകനായ രാജ് ചക്രവര്‍ത്തി, കൃഷ്ണനഗര്‍ നോര്‍ത്തില്‍ നടന്‍ കൗശണി മുഖര്‍ജിയും മത്സരിക്കുന്നുണ്ട്. ത്രിണമൂലിന്റെ സ്ഥാനാര്‍ഥികളാണ് ഇരുവരും.സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമ്പോളാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളില്‍ ഇന്നലെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തി. 9,819 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ആറ്,ഏഴ്, എട്ട് ഘട്ടങ്ങള്‍ ഒരുമിച്ച് നടത്തണമെന്ന് തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തള്ളി.