Wednesday, May 15, 2024
indiaNewsUncategorized

ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റവും, ഭീകരാക്രമണവും കുറഞ്ഞു; സിആര്‍പിഎഫ്

ശ്രീനഗര്‍ :ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ നുഴഞ്ഞുകയറ്റവും, ഭീകരാക്രമണവും കുറഞ്ഞുവെന്ന് സിആര്‍പിഎഫ് ഡിജി കുല്‍ദീപ് സിംഗ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും, ഭീകരാക്രമണങ്ങളും കുറഞ്ഞതായി അദ്ദേഹം പറഞ്ഞു.സുരക്ഷാ സേനയ്ക്ക് നേരെയുള്ള കല്ലേറ് കുറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ 175 ഭീകരരെ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് വധിച്ചു. 183 ഭീകരര്‍ ആണ് കഴിഞ്ഞ വര്‍ഷം സിആര്‍പിഎഫിന്റെ പിടിയില്‍ ആയതെന്നും കുല്‍ദീപ് സിംഗ് വ്യക്തമാക്കി.കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലായി 415 ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 13,000 വെടിയുണ്ടകള്‍, 1400 കിലോ സ്ഫോടക വസ്തുക്കള്‍, 225                    ഗ്രനേഡുകള്‍, 115 ബോംബുകള്‍, 615 ഐഇഡി, 2400 ഡിറ്റോനേറ്ററുകള്‍, 5336 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.നിലവില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ 12 സേനാംഗങ്ങള്‍ക്കാണ് ഈ വര്‍ഷം ജീവന്‍ നഷ്ടമായത്. ഭീകരാക്രമണങ്ങളില്‍ 169 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 19 കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. 699 പേരെ പിടികൂടി. നിലവില്‍ വിവിധ മേഖലകളിലുള്ള 117 പേര്‍ക്കാണ് സിആര്‍പിഎഫ് സുരക്ഷ നല്‍കുന്നതെന്നും കുല്‍ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.