Monday, April 29, 2024
keralaNews

ഉരുൾ പൊട്ടലിൽ  ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ ജഡം എരുമേലിയിൽ കണ്ടെത്തി.

ഉരുൾപൊട്ടലിൽ  ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ ജഡം കണ്ടെത്തി.പെരുവന്താനം കൊക്കയാർ സ്വദേശിനി ആൻസി (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് വൈകിട്ട് 7.30 ഓടെ എരുമേലി  ചെമ്പത്തുങ്കൽ പാലത്തിന് സമീപത്തു നിന്നാണ് ജഡം കണ്ടെത്തിയതെന്നും എരുമേലി പോലീസ് എസ്  എച്ച് ഒ മനോജ് മാത്യു പറഞ്ഞു.ജഡം എടുത്ത് മേൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.