Wednesday, May 1, 2024
keralaNewspolitics

ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ടക്കേസിലെ വി.എസിന്റെ അപ്പീലില്‍ ഉപാധിയുമായി കോടതി.

ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ടക്കേസിലെ വി.എസിന്റെ അപ്പീലില്‍ ഉപാധിയുമായി കോടതി. വി.എസിന്റെ അപ്പീല്‍ അനുവദിക്കാന്‍ 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് നിര്‍ദേശം. തുക കെട്ടിവച്ചില്ലെങ്കില്‍ തത്തുല്യ ജാമ്യം നല്‍കണം.സോളര്‍ കേസിലെ ആരോപണത്തില്‍ 10,10,000 രൂപ നല്‍കാനുളള വിധിക്കെതിരെയാണ് അപ്പീല്‍. 2013 ല്‍ ഒരു വാരികയുടെ അഭിമുഖത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു തിരുവനന്തപുരം ജില്ലാ സബ്‌കോടതി വിധി. നഷ്ടപരിഹാരത്തിനു പുറമേ ഇതുവരെയുള്ള ആറു ശതമാനം പലിശയും ഉമ്മന്‍ചാണ്ടിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി സോളര്‍ തട്ടിപ്പു നടത്തിയെന്നായിരുന്നു വി.എസിന്റെ പരാമര്‍ശം.