Thursday, April 18, 2024
EntertainmentNewsObituary

മനസാക്ഷിയെ ഞെട്ടിച്ച ആള്‍ക്കൂട്ടം മര്‍ദ്ദനം..കൊലപ്പെട്ട മധുവിന്റെ ജീവിതം സിനിമയാകുന്നു

മനസാക്ഷിയെ ഞെട്ടിച്ച ആള്‍ക്കൂട്ടം മര്‍ദ്ദനം. കൊലപ്പെട്ട മധുവിന്റെ ജീവിതം സിനിമയാകുന്നു.

അട്ടപ്പാടിയിലെ വനവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്. മധു എന്ന യുവാവ് ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവം സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ശരത്ത് അപ്പാനിയാണ് ചിത്രത്തില്‍ മധുവായി എത്തുന്നത്. തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രമാണ് ‘ആദിവാസി’യിലേതെന്ന് ശരത് പറയുന്നു. എന്നും വേദനയോടെയാണ് മധുവിന്റെ ജീവിതം ഓര്‍ക്കുന്നതെന്നും ആദിവാസിയുടെ പോസ്റ്റര്‍ പങ്കുവച്ച് ശരത്ത് കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-
ആദിവാസി. എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം. എന്നും വേദനയോടെ ഓര്‍ക്കുന്ന മധുവിന്റെ ജീവിതം അവതരിപ്പിക്കാന്‍ എന്നെ തെരെഞ്ഞെടുത്തത് ദൈവനിശ്ചയമായിരിക്കാം.ഇത്രയും കരുത്തുറ്റ കഥാപാത്രം ചെയ്യാന്‍ എന്നെ വിശ്വസിച്ച ഡയറക്ടര്‍ വിജീഷ് മണിസാര്‍നും പ്രൊഡ്യൂസര്‍ സോഹന്‍ റോയ് സാര്‍നും ഒരായിരം നന്ദി.. ആദിവാസി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് ശരത്ത് കുറിച്ചു.