Friday, May 3, 2024
indiakeralaNewspolitics

ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വി മുരളീധരന്‍

കേരളത്തില സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള തന്റെ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെയെന്ന് മുരളീധരന്‍ പറയുന്നു.വനിതാ മതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണെന്നും അദ്ദേഹം ചോദിക്കുന്നു.