Friday, May 17, 2024
keralaNewspolitics

ധര്‍മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു

ധര്‍മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിച്ചു. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു. കണ്ണൂര്‍ ഡിസിസി നിര്‍ദേശിച്ച പ്രകാരമാണ് രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കിയത്. രഘുനാഥിന്റെ സ്ഥാനാര്‍ഥിത്വം മുല്ലപ്പള്ളി രാമചന്ദ്രന്‍ അം?ഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം അവസാനിച്ചു.രഘുനാഥ് പത്രിക കൊടുത്ത കാര്യം അറിയില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.വ്യാഴാഴ്ച കെ സുധാകരന്‍ പിന്‍മാറിയപ്പോള്‍ പകരക്കാരന്‍ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ധര്‍മടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്.ഇത് പ്രാദേശിക നേതൃത്വം തള്ളിയതിലുള്ള അമര്‍ഷമാണ് രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാതിരുന്നത് എന്നാണ് സൂചന.അതേസമയം പാര്‍ടി അറിയിച്ചത് അനുസരിച്ചാണ് ധര്‍മടത്ത് നാമനിര്‍ദേശ പത്രിക നല്‍കിയതെന്ന് സി രഘുനാഥ് പറഞ്ഞു. ചിഹ്നം അനുവദിക്കാനായി തന്റെ വിശദാംശങ്ങള്‍ കെപിസിസി ശേഖരിച്ചിരുന്നുവെന്നും പാര്‍ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.