Monday, May 6, 2024
keralaNewspolitics

ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായേക്കും.

കോട്ടയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക്
പുതുപ്പള്ളിയില്‍  എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും.പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേര് ജെയ്ക്കിന്റേതാണ്.സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും ചേര്‍ന്ന് ജെയ്ക്കിന്റെ പേരായിരിക്കും പ്രഖ്യാപിക്കുക എന്ന് ഏറെക്കുറെ ഉറപ്പായി. വെള്ളിയാഴ്ച തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.സിപിഎം സ്ഥിരമായി മത്സരിച്ചുവരുന്ന സീറ്റില്‍ പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കാന്‍ നീക്കമുണ്ടെന്ന് ബുധനാഴ്ച അഭ്യൂഹമുണ്ടായിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ പറ്റിയവര്‍ മുന്നണിയിലുണ്ടെന്നും അസംതൃപ്തരെ തിരയേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്നും മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കിയിരുന്നു.ഉമ്മന്‍ ചാണ്ടി ദീര്‍ഘ കാലം എംഎല്‍എ ആയിരുന്ന മണ്ഡലത്തില്‍ മകന്‍ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും വോട്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ജെയ്ക് സി. തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നു. തുടര്‍ന്ന് ഒറ്റപ്പേരിലേക്ക് എത്തുകയായിരുന്നു.