Thursday, May 2, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭാര്യ

തൃശൂര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന  കാല്‍കിലോ തൂക്കമൂള്ള 32 പവന്റെ സ്വര്‍ണ കിരീടമാണ് സമര്‍പ്പിച്ചത്.ഇതിനു പുറമേ, ക്ഷേത്രത്തില്‍ അരച്ച് ബാക്കി വന്ന തേയ ചന്ദന മുട്ടികള്‍ അരയ്ക്കുന്നതിന് പ്രത്യേകം നിര്‍മിച്ച മെഷീനും സമര്‍പ്പിച്ചു. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില. ഇന്നു രാവിലെ ഗുരുവായൂരിലെത്തിയ ദുര്‍ഗ സ്റ്റാലിന്‍, ഉച്ചയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.