Thursday, May 9, 2024
educationkeralaNews

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഓര്‍ഗാനിക് ഫാമിംഗ് കോഴ്‌സ് ആരംഭിക്കുന്നു

ജൈവകൃഷിയെന്നാല്‍ ജീവന്റെ കൃഷിയാണ്. മണ്ണില്‍ കൃഷിയെ ചെയ്യും മുമ്പ് മനസ്സില്‍ കൃഷിയുണ്ടാകണം. എന്നു പറഞ്ഞാല്‍ മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കാനുള്ള മനസ്സുണ്ടാകണം.

പുല്ലും പൂസാറ്റയും പശുവും ശിശുവും നായും നരിയും നരനും നാരിയും ഒന്നിന്റെ തന്റെ വകഭേദങ്ങളാണെന്ന തിരിച്ചറിവുണ്ടാകണം. അതിനുപകരിക്കുന്ന കോഴ്‌സാണ് എം.ജി. യൂണിവേഴ്‌സിറ്റിയുടെ മേല്‍പ്പറഞ്ഞ കോഴ്‌സ്. അതിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ രാജ്യാന്തര തലത്തില്‍ ശിഷ്യ സമ്ബത്തുള്ള കെ.വി.ദയാല്‍ എന്ന ഒരു യോഗിവര്യനുമാണ്.

ചേര്‍ത്തലയിലെ ചൊരിമണലില്‍ ഒരു വനം സൃഷ്ടിച്ച് അതിലൊരു ആശ്രമ തുല്യ ജീവിതം നയിക്കുന്ന അദ്ദേഹവും കേരളത്തിലെ മറ്റു പ്രമുഖ ജൈവകര്‍ഷകരും നേതൃത്വം നല്‍കുന്ന ഈ കോഴ്‌സില്‍ ജൈവകൃഷി മാത്രമല്ല ഒരുവനെ ജൈവ മനുഷ്യനാക്കാന്‍ കൂടി പരിശീലിപ്പിക്കുന്നു.
ജൈവകൃഷിയെന്നു കേള്‍ക്കുമ്പോള്‍ സാധാരണക്കാരുടെ മനസ്സില്‍ തെളിയുന്നതു് കറച്ചു ചാണകവും ചാരവും ചവറും ഒക്കെയായി നടത്തുന്ന കൃഷിയല്ലേ എന്നായിരിക്കും കുറച്ചു നാള്‍ മുമ്പുവരെ ഇവിടെ പലരും ചെയ്തു വന്നിരുന്ന പാരമ്പര്യ കൃഷിരീതിയാണിത്.

പിന്നീട് അത് ശാസ്ത്രീയ കൃഷിയായി മാറി. ശാസ്ത്രീയമെന്നാല്‍ രാസവളങ്ങളും, കള – കുമിള്‍ – കീടനാശിനികളായി കുറെ വിഷ പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിച്ച് മനുഷ്യനും യന്ത്രവും ചേര്‍ന്നു ഇപ്പോള്‍ ചെയ്തു വരുന്ന കൃഷിയെ ശാസ്ത്രീയ കൃഷിയെന്നു പറയുന്നു.

യൂണിവേഴ്‌സിറ്റി വര്‍ഷങ്ങളായി നടത്തിവരുന്ന ‘സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓര്‍ഗാനിക്ക് ഫാമിംഗ് ‘ എന്ന കോഴ്‌സില്‍ ചേര്‍ന്നു പഠിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. യൂണിവേഴ്‌സിറ്റിയുടെ ലൈഫ് ലോങ് ലേണിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ (DLL – Department of Life Long Learning) എത്തുന്ന ആദ്യ 30 പേര്‍ക്ക് അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8301000560, 9947569533.