Saturday, May 4, 2024
keralaNewsUncategorized

  ഉന്നതോദ്യോഗസ്ഥര്‍ക്കെതിരെ  കത്തെഴുതി വച്ച് നാടുവിട്ട പോലീസുദ്യോഗസ്ഥനെ കണ്ടെത്തിമേലുദ്യോഗസ്ഥര്‍ക്കെതിരെ കത്തെഴുതി വച്ച് നാടുവിട്ട പോലീസുദ്യോഗസ്ഥനെ കണ്ടെത്തി

മലപ്പുറം: ഉന്നതോദ്യോഗസ്ഥര്‍ക്കെതിരെ കത്തെഴുതി വച്ച് നാടുവിട്ട പോലീസുദ്യോഗസ്ഥന്‍ തിരിച്ചെത്തി.

തമിഴ്നാട്ടിലേക്ക് പോയ ഇയാളെ വീട്ടുകാര്‍ അനുനയിപ്പിച്ച് കോഴിക്കോടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

മലപ്പുറം അരീക്കോട്ട് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ മുബാഷിറാണ് നാടുവിട്ടത് . ഭര്‍ത്താവിനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഭാര്യ ഷാഹിനയും പറഞ്ഞു.

ക്യാമ്പിലെ കട്ടന്‍ചായ നിര്‍ത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതികാര നടപടികള്‍ ആരംഭിച്ചതെന്നാണ് പരാതി.

കടുത്ത മാനസിക സമ്മര്‍ദത്തിലാണ് എസ്ഒജി ക്യാമ്പില്‍ നിന്ന് മുബാഷിര്‍ ഇറങ്ങിയതെന്നും ഭാര്യ പറയുന്നു. ട്രെയിന്‍ മാര്‍ഗമാണ് മുബാഷിര്‍ തമിഴ്‌നാട്ടിലെ ഈറോഡിലെത്തിയത്.

പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വടകരയില്‍ തിരിച്ചെത്തുകയായിരുന്നു.

മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നതായി കത്തെഴുതി വച്ചായിരുന്നു ഇയാള്‍ പോയത്. മുബാഷിറിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും ഇപ്പോഴും നല്ല സമീപനമല്ലെന്നും ഭാര്യ ഷാഹിന പറയുന്നു.

മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.