Saturday, May 4, 2024
indiaNews

 ഉത്തർപ്രദേശിൽ കർഷക പ്രതിഷേധക്കാർ നടത്തിയ അക്രമത്തിൽ എട്ടുമരണം

ബംബിർപ്പൂർ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനിടെ  പ്രതിഷേധക്കാരുടെ ആക്രമണം. ആക്രമാസക്തരായ പ്രതിഷേധക്കാർ രണ്ട് എസ്‌യുവികൾ കത്തിച്ചു.
മരിച്ചവരിൽ നാലുപർ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നവരാണ്. കൊല്ലപ്പെട്ടതിൽ നാല് പ്രതിഷേധക്കാരും ഉൾപ്പെട്ടതായി സ്ഥലത്തെത്തിയ ലഖീംപൂർ ഖേരി ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് കുമാർ ചൗരസ്യ പറഞ്ഞു. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ നാടായ ബംബിർപ്പൂരിലാണ് സംഭവം ഉണ്ടായത്. ഇവിടം സന്ദർശിക്കാനിരുന്ന മൗര്യയുടെ വരവ് തടയാൻ പ്രതിഷേധക്കാർ തുനിഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയും പങ്കെടുക്കാനിരുന്ന ചടങ്ങിലേക്ക് പ്രതിഷേധക്കാർ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഉപമുഖ്യമന്തിക്ക് ഇറങ്ങാനായി തയ്യാറാക്കിയ ഹെലിപാഡിൽ പ്രതിഷേധക്കാർ ടാക്ടറുകൾ കയറ്റിയിടുകയും എസ്‌യുവി കത്തിക്കുകയും ചെയ്തു. സമാധാനപരമായി നടന്ന ചടങ്ങിലേക്ക് പ്രതിഷേധക്കാർ ഇരച്ചെത്തുകയായിരുന്നു.