Saturday, April 27, 2024
keralaLocal NewsNews

ഇരുമ്പൂന്നിക്കരയിൽ  ലോക ആദിവാസി ദിനമാചരിച്ചു 

എരുമേലി:ഇരുമ്പൂന്നിക്കര ഉരുക്കൂട്ടത്തിന്റെ ആഭീമുഖ്യത്തിൽ ലോക ആദിവാസി ദിനത്തോട് അനുബന്ധിച്ച്  അഖില തിരുവിതാംകൂര്‍ മല അരയ മഹാ സഭ 19 നമ്പർ ഹാളിൽ വച്ച് ഉരുക്കൂട്ടം ലോക ആദിവാസി ദിനമാചരിച്ചു പരിപാടിയിൽ മുൻ അഖില തിരുവിതാംകൂര്‍ മല അരയ മഹാ സഭ പ്രസിഡന്റ് Kk ഗോപാലൻ കൊച്ചുവീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ഉരുമുപ്പൻ രാജൻ അറക്കുളം അധ്യക്ഷനത വഹിച്ചു. ബ്ലോക്ക് മെമ്പർ റൂബി അഷറഫ് ,കൃഷ്ണ kk, ചിപ്പി രാഖുനാഥ് എന്നീ കുട്ടികൾക്ക് മൊമെന്റോ വിതരണം നൽകി. വാർഡ് മെമ്പർ പ്രകാശ് പള്ളികുടം മുഖ്യപ്രഭാഷണം നടത്തി.ദിനചാരണ സന്ദേശം പ്രസന്നൻ കൊച്ചേരിൽ നടത്തി.ചടങ്ങിൽ  മുൻ വാർഡ് മെമ്പർ മജീദ് മഠത്തിൽ,ഉരു സെക്രട്ടറി സരസമ്മ തൊട്ടുങ്ങൽ,രാജീവ്‌ വേലിക്കകത്ത്, ഇന്ദിരാ പറപ്പള്ളിൽ,പുഷ്‌പ്പാ ഷാജി വലുങ്കൽ, നാരായണൻ മുത്തോട്ട്,സന്തോഷ്‌ മുത്തോട്ട്  എന്നിവർ സംസാരിച്ചു.