Thursday, May 9, 2024
keralaNewspolitics

യു.ഡി.എഫിനെ തിരികെ കൊണ്ടു വരും -വി.ഡി സതീശന്‍

പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടമല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടു വരും. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനം മോശമായിരുന്നില്ല. കോണ്‍ഗ്രസിന് അടിത്തറയുണ്ടാക്കുന്നതില്‍ കെ. കരുണാകരന്‍ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ്? ചെന്നിത്തല എന്നിവര്‍ക്ക് വലിയ പങ്കുണ്ടെന്നും സതീശന്‍ പറഞ്ഞു.സര്‍ക്കാറിനെ അന്തമായി എതിര്‍ക്കുകയെന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മ്മം. എന്നാല്‍ സര്‍ക്കാറിന് പിഴവുകളുണ്ടാവുമ്പേള്‍ അത് ചൂണ്ടിക്കാട്ടും. ജനാധിപത്യത്തില്‍ ഏകാധിപത്യത്തിലേക്ക് പോകാനുള്ള ചില ഏണികളുണ്ട്. അത് ഇല്ലാതാക്കുകയാണ് പ്രതിപക്ഷത്തിന്റെ ധര്‍മമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍.