Sunday, May 5, 2024
Local NewsNews

ഇരുമ്പൂന്നിക്കരയില്‍ ഗ്ലോബല്‍ സീഡ്ബോള്‍ കാമ്പെയ്ന് നാളെ തുടക്കം

എരുമേലി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ സീഡ് ബോള്‍ പദ്ധതി ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയില്‍ നാളെ 11/ 06 തുടങ്ങും.വളങ്ങളും, മണ്ണും മിശ്രിതമായി തയ്യാറാക്കി എടുത്ത് ഉരുളയില്‍ വിത്തുകള്‍ സൂക്ഷിച്ച് വയ്ക്കും. ഈ ടലലറ യമഹഹ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കുകയും, അങ്ങനെ ചുരങ്ങിയ സമയവും, സംരക്ഷണവും ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണം സാധ്യമാകുകയുമാണ് ഇതിലൂടെ  ലക്ഷ്യം വയ്ക്കുന്നത് . സിവില്‍ 20 ഇന്ത്യ 2023-ന് കീഴിലുള്ള 14 വര്‍ക്കിംഗ് ഗ്രൂപ്പുകളിലൊന്നായ – ഇ20 (വര്‍ക്കിംഗ് ഗ്രൂപ്പ്) പ്രധാനമായും കാലാവസ്ഥ, പരിസ്ഥിതി, നെറ്റ് സീറോ ടാര്‍ഗെറ്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.സിവില്‍ 20 ഇന്ത്യ 2023-ന്റെ അധ്യക്ഷയായി ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ (അമ്മ) മാര്‍ഗനിര്‍ദേശപ്രകാരം, സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ കമ്മ്യൂണിറ്റികളെക്കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് (ടഞഇ) 2023 ഏപ്രില്‍ 15-ന് ഒരു ഗ്ലോബല്‍ സീഡ്ബോള്‍ കാമ്പെയ്ന്‍ ആരംഭിച്ചു. ഒരു സംയുക്ത സംരംഭമാണ് ഈ ക്യാമ്പയിന്‍. ഇ20 ടഞഇ വര്‍ക്കിംഗ് ഗ്രൂപ്പിന്റെയും , അമൃത യുവധര്‍മ്മ ധാരയും ചേര്‍ന്ന് 2023-ല്‍ 1 ദശലക്ഷം സീഡ്ബോളുകള്‍ നിര്‍മ്മിക്കുന്നതിനും , വിതരണം ചെയ്യുന്നതിനുമായി പ്രവര്‍ത്തിക്കും.ഈ കാമ്പെയ്നിന്റെ ഭാഗമായി, മാതാ അമൃതാനന്ദമയി മഠം ഇപ്പോള്‍ ലോകമെമ്പാടും സീഡ്ബോള്‍ സൃഷ്ടിക്കുന്നതിനും വിതരണത്തിനുമായി ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നു. എസ്ആര്‍സി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര യുവജന വിഭാഗമായ ആയുദ്ധാണ് ശില്‍പശാലകള്‍ നടത്തുന്നത്. ഈ ശില്‍പശാലകള്‍ ദേശീയമായും അന്തര്‍ദേശീയമായും സ്‌കൂളുകളിലും സര്‍വകലാശാലകളിലും മറ്റ് സിവില്‍, സോഷ്യല്‍ ഓര്‍ഗനൈസേഷനുകളിലും നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 10. 30 പരിപാടിയുടെ ഉദ്ഘാടനം നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി , ഇരുമ്പൂന്നിക്കര വാര്‍ഡ് അംഗം പ്രകാശ് പള്ളിക്കൂടം, ചങ്ങനാശ്ശേരി,പന്തളം ,തിരുവല്ല മേഖലകളില്‍ നിന്നുള്ള സന്യാസി ശ്രേഷ്ഠന്മാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍  പങ്കെടുക്കും.