Monday, April 29, 2024
keralaNewspolitics

എം ബി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം രാജിവച്ച് എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു. ഇന്ന് രാവിലെ 11 മണിക്ക് രാജ് ഭവനില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.                           മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. പിന്നാലെ ഓഫീസിലെത്തി ചുമതല ഏറ്റെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.                                                                                                                            തദ്ദേശം,എക്‌സൈസ് വകുപ്പുകള്‍ തന്നെ രാജേഷും കൈകാര്യം ചെയ്യുക. പുതിയ സ്പീക്കറിനായുള്ള തിരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുക്കും.                                                                                                                            സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഇതുവരെ തീരുമാനമായിട്ടില്ല.