Saturday, May 4, 2024
keralaNews

ധനുവച്ചപുരം കോളേജില്‍ പെട്രോള്‍ ബോംബെറിഞ്ഞു, വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരത്ത് ഇന്നലെ രാത്രി വീണ്ടും ഗുണ്ടകളുടെ അക്രമം.ധനുവച്ചപുരം കോളേജില്‍ പെട്രോള്‍ ബോംബെറിഞ്ഞ് ഭീതി പരത്തി. ഇവര്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.

പെട്രോള്‍ നിറച്ച കുപ്പികള്‍ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളേജിന് മുന്നിലെ വാഹനം തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ധനുവച്ചപുരം റെയില്‍വേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്‌കുളിലെ വാഹനങ്ങും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസിന്റെ പിടിയില്‍ ആയിട്ടുണ്ട് എന്നാണ് സൂചന.