Friday, May 3, 2024
Local NewsNewsObituary

കാഞ്ഞിരപ്പള്ളിയില്‍ ബൈക്ക് അപകം: രണ്ട് പേര്‍ മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പില്‍ നിജോ തോമസ് (33), ഇരുപത്തിയാറാം മൈല്‍, പുല്‍പ്പാറ ബിനു പി പി ( 44) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 3.30 ഓടെ പേട്ട സ്‌കൂളിന് സമീപമായിരുന്നു അപകം. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട ബിനു സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

നിജോ ഇരുപത്തിയാറിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.