Friday, May 10, 2024
keralaNews

ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

സംസ്ഥാനത്തെ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷ തീരുമാനം. സംസ്ഥാനം ഇന്ധന നികുതി കുറക്കാത്തത് ജനദ്രോഹ നടപടിയാണെന്നു കാണിച്ച് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ഉയര്‍ത്തും. ശൂന്യവേളയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കുന്നതിനൊപ്പം പുറത്തെ പ്രതിഷേധങ്ങളുടെ അടുത്തഘട്ടവും ഇന്ന് ആരംഭിക്കും. എം.എല്‍എ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെ പ്രതിപക്ഷ നേതാവും യു ഡി എഫ് എം എല്‍ എമാരും സൈക്കിള്‍ യാത്ര നടത്തും. നിയമസഭാസമ്മേളനത്തിന്റെ അവസാന ദിവസമായതിനാല്‍ സമര പരിപാടികളും സഭക്കുള്ളിലെ നിലപാടുകളും ശക്തമാക്കാനാണ് തീരുമാനം.