Tuesday, May 21, 2024
keralaNews

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വേദിയില്‍ 240 കസേര മാത്രം

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ 240 കസേരകള്‍ മാത്രം. കൂടുതല്‍ ആളുകളെത്തിയാല്‍ മാത്രമായിരിക്കും അധിക കസേരകള്‍ ക്രമീകരിക്കുക. നേരത്തെ 500 പേര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.എന്നാല്‍, കഴിഞ്ഞ ദിവസം ആളുകളുടെ എണ്ണം കുറയുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡിനെ തുടര്‍ന്ന് നിരവധി പേര്‍ ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞവേദിയിലെ കസേരകളുടെ എണ്ണം കുറച്ചിരിക്കുന്നത്.സത്യപ്രതിജ്ഞക്കെത്തുന്ന ആളുകളുടെ എണ്ണം പരമാവധി കുറക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നവേളയിലായിരുന്നു കോടതി പരാമര്‍ശം.പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.