Sunday, May 5, 2024
indiaNews

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി യു.യു. ലളിതിനെ നിയമിച്ചു.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി യു.യു. ലളിതിനെ നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. ഈ മാസം 27ന് യു.യു. ലളിത് ചുമതലയേല്‍ക്കും.ഇന്ത്യയുടെ 49ാം ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത്. ഇദ്ദേഹം നവംബര്‍ 8ന് വിരമിക്കും. 74 ദിവസം പദവിയില്‍ ഉണ്ടാകും. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഓഗസ്റ്റ് 26ന് വിരമിക്കും. യു.യു. ലളിതിന്റെ പേരാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എന്‍.വി. രമണ നാമനിര്‍ദേശം ചെയ്തത്.