Friday, May 3, 2024
keralaNews

വാഹന പരിശോധനക്കിടെ പൊലീസുകാരനെ ബൈക്ക് യാത്രികന്‍ ഇടിച്ച് തെറിപ്പിച്ചു.

ആലപ്പുഴ:  കായംകുളത്ത് വാഹന പരിശോധനക്കിടെ പൊലീസുകാരനെ ബൈക്ക് യാത്രികന്‍ ഇടിച്ച് തെറിപ്പിച്ചു. കായംകുളത്ത് ഇന്ന് വൈകീട്ടാണ് സംഭവം. കായംകുളം ട്രാഫിക് എ എസ് ഐ അമീര്‍ ഖാന്റെ കാലിലൂടെ ബൈക്ക് കയറി. അമീര്‍ ഖാന്‍ കൈ കാണിച്ചിട്ടും, ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികന്‍ നിര്‍ത്താതെ പോവുകയായിരുന്നു. കായംകുളം മുരുക്കുംമൂട്ടില്‍ വെച്ച് ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. എഎസ്ഐ അമീര്‍ ഖാനെ സഹപ്രവര്‍ത്തകര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതാല്ലെന്നാണ് വിവരം.