Saturday, May 4, 2024
keralaNewsObituary

സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേത്

തൃശൂര്‍: അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതാണെന്ന് സുഹൃത്ത്. കഴിഞ്ഞ മാസമാണ് പ്രതീഷിനെ കാണാതായത്. പ്രതീഷിന് ഒരു ചെവിയുണ്ടായിരുന്നില്ല എന്ന കാര്യം സുഹൃത്ത് പോലീസിനോട് പറഞ്ഞിരുന്നു.                                                                                                                                        കണ്ടെടുത്ത മൃതദേഹത്തിനും ഒരു ചെവിയില്ലെന്നത് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകളും കണക്കിലെടുത്താണ് നിഗമനം.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലമുടമയായ ശിവരാമന്‍ കഴിഞ്ഞ മാസം 25-നാണ് ആത്മഹത്യ ചെയ്തത്.                                           ശിവരാമന്റെ മുറിയില്‍ നിന്ന് രക്തം പുരണ്ട കമ്പിപ്പാര പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ശിവരാമന്‍ പ്രതീഷിനെ കൊന്നതാകാമെന്നാണ് പോലീസ് വിലയിരിത്തുന്നത്. ബംഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി വരാമെന്നും പ്രതീഷ് ഭാര്യയോട് പറഞ്ഞിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.                                                                        തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.