Sunday, May 5, 2024
indiaNews

ഇന്ത്യയില്‍നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നു

ഇന്ത്യയില്‍നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 31 മുതല്‍ പുനരാരംഭിക്കും. ഡല്‍ഹിയില്‍നിന്നാണ് ആദ്യ വിമാനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 31 വരെയുള്ള സര്‍വീസുകളുടെ ഷെഡ്യൂള്‍ തീരുമാനിച്ചിട്ടുണ്ട്. വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.                                                                                                                  മെയ് ഒന്നിനോ ശേഷമോ ഇസ്രയേല്‍ വിസ അനുവദിച്ചവര്‍ക്ക് യാത്ര ചെയ്യാം. ഇതിനുമുന്‍പ് വീസ ലഭിച്ചിട്ടുള്ളവര്‍ പുതുക്കണം. 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കണം. നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.