Sunday, May 5, 2024
keralaNewspolitics

ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20 കളിലും കളത്തിലിറങ്ങിയ തിവാരി ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതനാണ്. 35കാരനായ താരം ബംഗാളിലെ ഹൗറ സ്വദേശിയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 104 റണ്‍സാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ തിവാരിയുടെ ഉയര്‍ന്ന സ്‌കോര്‍.
2012ല്‍ ഐ.പി.എല്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു തിവാരി. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പുനെ ജയന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളുടെയും ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 2015ല്‍ സിംബാബ്‌വെക്കെതിരെയാണ് അവസാനം ഇന്ത്യക്കായി കളത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം റമദാന്‍ ആശംസകള്‍ നേര്‍ന്നതിന് പിന്നാലെ തിവാരിക്ക് നേരെ സൈബര്‍ ആക്രമണം അരങ്ങേറിയിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച മനോജ് തിവാരി ക്രിക്കറ്റ് താരങ്ങളുടെ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേയാണ് തിവാരി തൃണമൂലില്‍ ചേരുന്നത്. പുതിയ യാത്ര തുടങ്ങുകയാണെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും താരം അഭ്യര്‍ഥിച്ചു…